ന്യൂഡല്‍ഹി: പാചകവാതകത്തിനു വൻ വില വർധന. ജിഎസ്ടി പ്രാബല്യത്തിൽ വന്നതാണ് വില കൂടാൻ കാരണം. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ വർധിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപ വര്‍ധിച്ച് 564 രൂപയായി. 18 ശതമാനമാണ് സബ്സിഡിയില്ലാത്ത സിലിണ്ടറിന് ജിഎസ്ടി. ആറ് വര്‍ഷത്തെ ഏറ്റവും വലിയ വില വര്‍ധനയാണിത്.
മുംബൈയിൽ ഡൽഹിയിലേതിനേക്കാൾ വിലവർധിക്കും. സിലണ്ടർ ഒന്നിന് 14.28 രൂപ വര്‍ധിച്ച് 491.25 രൂപയാകും.
ജിഎസ്ടി പ്രാബല്യത്തിൽവന്ന ജൂലൈ ഒന്നിനു ശേഷം ഡൽഹിയിൽ സബ്സിഡിയുള്ള 14.2 കിലോ സിലണ്ടറിന് 446.65 രൂപയായിരുന്നത് 477.46 ആയാണ് വർധിച്ചത്.
Post Your Comments