ദുബായ്: യാതൊരു കരണവശാലും പാസ്പോർട്ട് അപരിചിതർക്ക് കൈമാറരുതെന്ന് കര്‍ശന നിര്‍ദേശം. പാസ്പോര്‍ട്ടും മറ്റ് വസ്തുക്കളും വിമാനത്താവളത്തില്‍ ഇറങ്ങി കഴിഞ്ഞാൽ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ ജോലി ചെയ്യുന്ന കമ്പനികളുടെ പ്രതിനിധികള്‍ക്കോ മാത്രമേ നല്‍കാവൂ എന്ന് ബര്‍ദുബൈ പ്രോസിക്യുട്ടര്‍ ജനറല്‍ സാമി അല്‍ ഷംസി വ്യക്തമാക്കി.
ഏഷ്യന്‍ യുവാവ് ദുബായില്‍ പുതുതായി എത്തുന്നവരില്‍ നിന്ന് പാസ്പോര്‍ട്ടും പണവും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുത്ത കേസിന്റെ പശ്ചാത്തലത്തിലാണ് ഇൗ നിര്‍ദേശം. ഇയാൾ വിമാനത്താവളത്തില്‍ പരിചയക്കുറവോടെ നില്‍ക്കുന്ന ആളുകളെ കമ്പനിയുടെ പി.ആര്‍.ഒ ആണെന്നും സ്വീകരിക്കാന്‍ എത്തിയതാണെന്നും പരിചയപ്പെടുത്തിയാണ് സമീപിക്കുക.
പിന്നീട് ഫോണും സിമ്മും വാങ്ങി നല്‍കാനെന്ന പേരില്‍ പാസ്പോര്‍ട്ടും വിസ രേഖകളും പണവും വാങ്ങി മുങ്ങും. ഈ ഏഷ്യന്‍ യുവാവിന്റെ വിസ കാലാവധി കഴിഞ്ഞതാണ്. ഇപ്പോൾ അനധികൃതമായാണ് രാജ്യത്ത് ഇയാൾ തങ്ങുന്നത്. തട്ടിപ്പിനിരയായവര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ദുബായ് പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Post Your Comments