Latest NewsNewsIndia

കുളത്തിൽ വീണ 3 വയസുകാരിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം ചെയ്‌തത്‌ പ്രേതബാധ അകറ്റാനുള്ള പൂജ ; ഒടുവിൽ സംഭവിച്ചത്

സുന്ദര്‍ബന്‍സ്: കുളത്തിൽ വീണ 3 വയസുകാരിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം പ്രേതബാധ അകറ്റാൻ പൂജ ചെയ്‌ത്‌ ഒടുവിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. സുന്ദര്‍ബന്‍സ് സ്വദേശി തജ്‍മീറ ഖാതൂനാണ് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മരണമടഞ്ഞത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിൽ സമീപത്തെ കുളത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയും ആശുപത്രിയില്‍ കൊണ്ടു പോകാതെ പ്രേതബാധ ഒഴിപ്പിക്കാനുള്ള പൂജ കര്‍മ്മങ്ങള്‍ ചെയ്യുകയായിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കുളത്തില്‍ പ്രേതമുണ്ടെന്നും ആ പ്രേതമാണ് പെണ്‍കുട്ടിയെ കുളത്തിലേക്ക് വലിച്ചിഴച്ചതെന്നും ഗ്രാമവാസികള്‍ പറയുകയും പിന്നീട് പൂജ നടത്തുകയുമായിരുന്നു. എന്നാൽ കുഞ്ഞിന്റെ ശ്വാസം നിലച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. തങ്ങളുടെ മുതിര്‍ന്നവര്‍ ഇപ്രകാരം ചെയ്തിരുന്നുവെന്നും അത് കൊണ്ടാണ് ഞങ്ങളും അത് പോലെ ചെയ്തതെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button