Latest NewsKeralaNews

പ്രശസ്ത വ്യവസായി രാജ് മോഹന്‍ പിള്ള പീഡനക്കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: ബിസ്ക്കറ്റ് രാജാവായിരുന്ന രാജൻ പിള്ളയുടെ സഹോദരൻ രാജ് മോഹൻ പിള്ള പീഡനക്കേസിൽ അറസ്റ്റിലായി. രാജൻ പിള്ള തീഹാർ ജയിലിൽ വെച്ചായിരുന്നു മരണപ്പെട്ടത്. തുടർന്ന് അനുജൻ രാജ് മോഹൻ പിള്ള കുടുംബ ബിസിനസ് ഏറ്റെടുക്കുകയും കശുവണ്ടി വ്യവസായത്തിലെ ആഗോള വിപണയിലെ ഏറ്റവും വലിയ ബിസിനസ്സുകാരനായി മാറുകയും ചെയ്തു.1200 കോടിയുടെ വിറ്റുവരവുള്ള സ്ഥാപനമായി ഇത് മാറി.

വീട്ടില്‍ ജോലിക്കു നിന്ന ഒഡീഷ യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് രാജ്‌മോഹൻ പിള്ളയെ പോലീസ് അറസ്റ്റ് ചെയ്തു 14 ദിവസം റിമാൻഡ് ചെയ്തത്. ഒഡീഷയില്‍ നിന്നു വീട്ടുജോലിക്ക് എത്തിയ യുവതി ആറുമാസം മുൻപാണ് കവടിയാറിലുള്ള വീട്ടിലെത്തിയത്. അന്നു മുതല്‍ പീഡനത്തിരയാക്കിയതായാണു യുവതിയുടെ പരാതി.

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ ഒഡീഷ ഡോക്ടർ ആണ് പോലീസിൽ വിവരം അറിയിച്ചത്.തുടർന്ന് യുവതിയുടെ മൊഴിയിൽ രാജ്‌മോഹൻ പിള്ളയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കടത്തിൽ മുങ്ങി നിന്നിരുന്ന കുടുംബത്തിന്റെ കടബാധ്യതകൾ 27 വർഷത്തെ അതിജീവനം കൊണ്ടാണ് രാജ്‌മോഹൻ പിള്ള തീർത്തെടുത്തത്. അതിനു ശേഷമാണ് ലാഭത്തിലേക്ക് കമ്പനി കുതിച്ചത്.വ്യവസായി ഇപ്പോൾ ജയിലിൽ പോകുന്നത് ഗൂഢാലോചനയാണോ എന്നും വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button