ബംഗ്ലാദേശിലെ കയറ്റുമതി കേന്ദ്രമായ മൾട്ടിഫാബ്സ് ലിമിറ്റഡ് എന്ന വസ്ത്രശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഗാസിയാബാദിലെ കസിംപുർ തലസ്ഥാനമായ ധാക്കക്ക് സമീപമാണ് മൾട്ടിഫാബ്സ് ലിമിറ്റഡ് എന്ന വസ്ത്രശാല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണ്. ആറ് പേരെ കാണാതായതായി.സ്ഫോടനത്തിനു പിന്നിലെ കാരണം തിരിച്ചറിഞ്ഞിട്ടില്ല.
ബംഗ്ലാദേശിൽ ഏകദേശം 4,000 വസ്ത്ര ഫാക്ടറികൾ നിലവിലുണ്ട്. ചൈനയ്ക്കു ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വസ്ത്ര നിർമ്മാണ മേഖലയാണ് ബംഗ്ലാദേശ്. 2013 ൽ ഒരു അഞ്ച് ഫാക്ടറികൾ തകർന്ന് രണ്ടായിരത്തിലേറ പേർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments