കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അട്ടിമറി സാധ്യത മുന്നിൽ കണ്ടു വിരമിക്കുന്നതിനു മുൻപ് ഡി ജിപി സെൻകുമാർ ചെയ്തത് ഇങ്ങനെ.സെന്‍കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു മാധ്യമങ്ങള്‍ക്കു കത്തു നല്‍കിയതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.കേസില്‍, ഉള്‍പ്പെട്ട ദിലീപ് അടങ്ങുന്ന സംഘടന അമ്മയില്‍ ഭരണപക്ഷത്തുള്ള രണ്ട് എംഎല്‍എമാരും ഒരു എംപിയും അംഗമാണ്. ഇവര്‍ കടുത്ത സമ്മര്‍ദം ചെലുത്തിയെന്നാണു റിപ്പോര്‍ട്ട്. എന്നാൽ ഈ കേസിനെപ്പറ്റി സംസാരിക്കാൻ ഇനിയാരും വിളിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് സൂചന.
കേസിൽ ആർക്കും പിന്നോട്ട് പോകാനോ അട്ടിമറിക്കാനോ ഉള്ള പഴുതുകളടച്ചാണ് സെൻകുമാർ പടിയിറങ്ങിയതെന്നാണ് വിവരങ്ങള്‍.നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന വാർത്ത പരന്നതോടെ ദിലീപും നാദിർഷായും നിയമോപദേശം തേടിയതും ശ്രദ്ധേയമാണ്.ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.മറുപടി തൃപ്തികരമല്ലെങ്കിൽ കസ്റ്റഡിയിൽ വാങ്ങാൻ സാധ്യതയും തള്ളിക്കളയാനാവില്ല.അതിനു മുൻപ് നടി കാവ്യാ മാധവനെയും ചോദ്യം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.
Post Your Comments