Latest NewsCinemaMollywood

വിവാദങ്ങൾക്കെതിരെ രജീഷാ

അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ അവാർഡ് കരസ്ഥമാക്കിയ നടിയാണ് രജീഷാ വിജയൻ. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിന്‍ വെള്ളത്തിലെ’ അഭിനയത്തിനാണ് ആരും കൊതിക്കുന്ന അംഗീകാരം രജീഷാ സ്വന്തമാക്കിയത്.
ചാനൽ ചാനൽ അവതാരികയായിരുന്ന രജിഷയെ എല്ലാവർക്കും സുപരിചിതയായിരുന്നു. ആദ്യത്തെ സിനിമയിൽ തന്നെ അവാർഡ് സ്വന്തമാക്കിയപ്പോൾ രജീഷക്ക് അഹങ്കാരം കൂടി എന്ന വാർത്തകൾ വന്നിരുന്നു. സിനിമയില്‍ തുടരുന്നതിന് വേണ്ടി വ്യക്തി ജീവിതത്തിലെ പ്രധാന കാര്യം വരെ രജീഷാ മാറ്റിവെച്ചുവെന്നുള്ള തരത്തില്‍ കാര്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ രാജിഷാ രംഗത്ത് വന്നിരിക്കുന്നത്. വിവാദങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്നും സിനിമയുമായി മുന്നോട്ട് പോവാനുള്ള തീരുമാനത്തിലാണ് താനെന്നും സത്യം അറിയാവുന്നിടത്തോളം കാലം വിവാദങ്ങളെ ഭയക്കേണ്ടതില്ലെന്നും രജിഷ വിജയന്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് രജീഷാ ഈ കാര്യം വ്യക്തമാക്കിയത്.

എന്റെ അടുത്ത സുഹൃത്തുക്കള്‍ വരെ ആദ്യ കാഴ്ചയില്‍ തന്നെക്കുറിച്ച് വിലയിരുത്തിയത് അഹങ്കാരി, ജാഡ എന്നൊക്കെയാണ് . എന്താണെന്ന് അറിയില്ല എന്ന് കണ്ടാൽ അഹങ്കാരിയാണെന്ന് തോന്നുമെന്ന് അമ്മയും പറഞ്ഞിട്ടുണ്ടെന്നും രജിഷ വിജയന്‍ പറയുന്നു. അവാര്‍ഡ് ലഭിച്ചത് അനുഗ്രഹമായിട്ടാണ് തോന്നുന്നത് എന്നും. അവാര്‍ഡ് തലയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ വീട്ടിലിരിപ്പേ ഉണ്ടാവുള്ളൂവെന്നും താരം പറയുന്നു.
സോഷ്യൽ മീഡിയൽ താന്‍ ആക്ടീവല്ലെന്നും. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ താന്‍ സജീവമാണെന്നും. നെഗറ്റിവിറ്റി ഇല്ലാത്തതിനാലാണ് അതില്‍ സജീവമാവുന്നത് എന്ന് താരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button