Latest NewsKeralaNews

ഇന്നസെന്റ് ഭയപ്പെടുത്തി നിര്‍ത്തി ഗുരുതര ആരോപണവുമായി രമ്യാ നമ്പീശന്‍

കൊച്ചി: അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാന്‍ ആരും ആവശ്യപ്പെട്ടില്ലെന്ന സംഘടനയുടെ വാദം പൊളിയുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട രമ്യാ നമ്പീശനെ ഇന്നസെന്റ് ഭയപ്പെടുത്തിയെന്ന്‍ റിപ്പോര്‍ട്ട്‌.
 
അമ്മയുടെ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ആരും സംസാരിച്ചില്ലെന്നായിരുന്നു സംഘടനാ നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്ന കാര്യം ഉന്നയിക്കുന്നതിനു മുന്‍പ് അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഇന്നസെന്റ് എണീറ്റു മറുപടി പറയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
 
കേസ് പോലീസ് അന്വേഷിച്ചോളുമെന്നും ഡി.ജി.പിയോടും മറ്റും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്. മാത്രമല്ല പിന്നീട് കൂടുതലൊന്നും പറയാന്‍ ഇന്നസെന്റ് രമ്യയെ അനുവദിച്ചുമില്ല.
 
കൂടാതെ ഇതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിഷയം അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായ ഭാഷയിലായിരുന്നു മുകേഷ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ പ്രതികരിച്ചത്. അതേസമയം വേദിയിലുണ്ടായിരുന്ന സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഇതേക്കുറിച്ച്‌ ഒരക്ഷരം പോലും മിണ്ടിയില്ലെന്നതും ശ്രദ്ധേയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button