KeralaLatest NewsNews

ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരെ കാത്തിരിക്കുന്നത് പിഴയല്ല; ഇംപോസിഷൻ

മുട്ടം: ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരെ കാത്തിരിക്കുന്നത് പിഴയല്ല. 101 തവണയാണ് ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവരെ നേർവഴിക്കു നടത്താൻ മുട്ടം എസ്ഐഇംപോസിഷൻ എഴുതിക്കുന്നത്. ‘‘ഇനി മേലാൽ ഞാൻ ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കില്ല’’ എന്നാണ് ഇംപോസിഷൻ എഴുതേണ്ടത്.

ഇത്തരത്തിൽ ഇംപോസിഷൻ എഴുതി കാണിക്കുന്നവരെ പിഴയില്ലാതെ പറഞ്ഞയയ്ക്കും. ഒട്ടേറെ പേരെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മുട്ടത്തു പിടികൂടി ഇംപോസിഷൻ എഴുതിച്ചുവിട്ടത്.

100 രൂപയാണ് ഹെൽമറ്റ് ധരിക്കാത്തതിനു പിഴ നൽകുന്നത്. എന്നാൽ, ഇതു ചെറിയ തുക ആയതിനാൽ പലരും പിഴ അടച്ചു പോകുന്നത് പതിവായതാണ് പുതിയ ശിക്ഷാനടപടി എന്നു മുട്ടം എസ്ഐ: ബിജോയ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലും വൻ ചർച്ച ആയിരിക്കുകയാണ് പോലീസിന്റെ പുതിയ ശിക്ഷാനടപടി. 100 രൂപ നൽകി നിമിഷങ്ങൾക്കുള്ളിൽ രക്ഷപ്പെട്ടിരുന്നവർ ഏറെയും ഒരുമണിക്കൂറോളം സ്റ്റേഷൻ മുറ്റത്തു നിന്നാണ് ഇംപോസിഷൻ എഴുതിയത്.

shortlink

Post Your Comments


Back to top button