Kerala

പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിന് പൊലീസ് പണി കൊടുത്തത് വ്യത്യസ്തമായി

തൊടുപുഴ : പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിന് പൊലീസ് പണി കൊടുത്തത് വ്യത്യസ്തമായി. പെണ്‍കുട്ടിയ ശല്യം ചെയ്ത യുവാവിനോട് ഇംപോസിഷന്‍ എഴുതാണ് പൊലീസ് ആവശ്യപ്പെട്ടത്. തൊടുപുഴ സ്വദേശിയായ യുവാവിനാണ് പൊലീസ് പണി കൊടുത്തത്. പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ഇമ്പോസിഷന്‍ എഴുതാന്‍ ശിക്ഷിച്ചത്.

സ്‌കൂള്‍ അധികൃതരാണ് വിദ്യാര്‍ത്ഥിനിയുടെ പിന്നാലെ നടന്ന് യുവാവ് ശല്യം ചെയ്യുന്ന വിവരം പോലീസിനെ അറിയിച്ചത്. ഇനി ഞാന്‍ ഒരു പെണ്‍കുട്ടിയുടെയും പിറകെ നടന്ന് ശല്യപ്പെടുത്തില്ലെന്ന് 150 തവണ എഴുതാനാണ് ഉദ്യോഗസ്ഥന്‍ ആദ്യം നിര്‍ദേശിച്ചത്. 200 പേജിന്റെ ബുക്കില്‍ യുവാവ് ഇമ്പോസിഷന്‍ പൂര്‍ത്തിയാക്കി. എന്നാല്‍, സിഐയെ കാണിച്ചപ്പോള്‍ വാചകത്തിലെ ‘നടന്ന്’ എന്ന വാക്ക് മൂന്നിടത്ത് അപ്രത്യക്ഷമായതായി കണ്ടെത്തി.

തുടര്‍ന്ന് 500 തവണ വൃത്തിയായി എഴുതാന്‍ നിര്‍ദേശിച്ചു. ഇതുമായി ചെന്നപ്പോള്‍ പഠിച്ച് നന്നായിക്കൊള്ളാമെന്നു കൂടി ചേര്‍ത്ത് എഴുതാന്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം ഇമ്പോസിഷനുമായി എത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നില്ല. ഈസമയം ഓഫിസിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ 500 തവണ കൂടി എഴുതാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button