Latest NewsKeralaNews

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കിട്ടിയതായി സൂചന

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പിന്നെയും വഴിത്തിരിവ്. കേസില്‍ ഏറെ നിര്‍ണായകമെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചുവെന്ന് സൂചന. വാഹനത്തില്‍ നടിയെ പ്രതി പള്‍സര്‍ സുനി ശാരീരികമായി അപമാനിക്കുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചതെന്നാണ് സൂചന. അതേസമയം പൊലീസ് ഇത് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പോലീസ്.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാക്കനാടുള്ള ഒരു സ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ വീട്ടിലും കാക്കനാടുള്ള വസ്ത്രസ്ഥാപനത്തിലും മെമ്മറി കാര്‍ഡിനായി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.

നടി ആക്രമിക്കപ്പെട്ടതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയതെന്നുമുള്ള അനുമാനത്തിലാണ് പോലീസ്.

കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. അന്വേഷണപുരോഗതി വിലയിരുത്താന്‍ പോലീസ് ആസ്ഥാനത്ത് ഞായറാഴ്ച യോഗംവിളിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button