ഹരീഷ് ശിവരാമകൃഷ്ണൻ സംഗീതത്തിന്റെ പുതിയ ആസ്വാദന തലം സംഗീത പ്രേമികൾക്കു നൽകിയ പ്രോഡക്ട് ഡിസൈനർ. ഗൂഗിളിന്റെ പ്രോഡക്ട് ഡിസൈൻ ടീമിന്റെ തലവൻ ആണ് ഹരീഷ്. ടെക്കി ജോലിക്കിടയിലും പാട്ടിന്റെ പുതിയ ലോകം തീർക്കുകയാണ് ഹരീഷ്. ഒത്തിരി പാട്ടുകൾ ഒന്നും പാടിയിട്ടില്ലെങ്കിലും സംഗീത ആസ്വാദകരുടെ പ്രിയ പാട്ടുകാരനാണ് ഹരീഷ് . ‘അഹം’ എന്ന സംഗീത സംഘത്തിന്റെ ഒപ്പമാണ് ഹരീഷിന്റെ യാത്ര.
” ഗൂഗിളിലെ ജോലിക്കിടയിൽ പാട്ടു കൂടെ കോട്ടുപോകാൻ വളരെ സമ്മർദ്ദമാണ്. എങ്കിലും ജോലിക്കൊപ്പം ബാന്ഡും കൂടെ കൊണ്ടുപോകുന്നുണ്ട്. ചിലപ്പോൾ ജോലിത്തിരക്കു കാരണം ഷോകളൊക്കെ മാറ്റിവയ്‌ക്കേണ്ടി വരാറുമുണ്ട്”.
“ആകെ അഞ്ചു ഗാനങ്ങളേ സിനിമയിൽ പാടിയിട്ടുളളൂ. അതിൽ വിഷമമൊന്നുമില്ല. സമയത്തിൽ വിശ്വസിക്കുന്നൊരാളാണ്. സമയമാകുമ്പോൾ എല്ലാം ശരിയാകും എന്നു വിചാരിക്കുന്നു. എന്റെ സംഗീത ജീവിതം നന്നായി ആസ്വദിക്കുന്നൊരാളാണ്. ഒരു സിനിമ ഗാനം ഒത്തുവരുന്നതിൽ ഒരുപാട് ഘടകങ്ങളുണ്ട്. നമ്മൾ ശബ്ദത്തിന്റെ രീതി, സിനിമയുടെ പ്രമേയം എല്ലാം എന്റെ സ്വരം ഒരു 20-25 വയസുള്ള ചോക്ലേറ്റ് നായകനു ചേരും എന്നെനിക്കു തോന്നുന്നില്ല” എന്നും ഹരീഷ് പറഞ്ഞു.
ഹരീഷിന്റെ ഏറ്റവു വലിയ സ്വപ്നങ്ങളിൽ ഒന്നാണ് വിദ്യാസാഗർ സാറിന്റെ ഒരു ഗാനം പാടണം. ഹമ്മിങ് പാടാൻ വിളിച്ചാൽ പോലും പോകാൻ തയ്യാറാണ്.
ശ്രേയ ഘോഷാലിനൊപ്പം ഒരു മ്യൂസികൽ വർക് ചെയ്യണമെന്നുണ്ട്. ആ സ്വരം ഒരുപാടിഷടമാണ്. ആ ഇഷ്ടം കൊണ്ടാണ് മകൾക്ക് ശ്രയ എന്ന് പേരിട്ടിരിക്കുന്നത്.
Post Your Comments