Latest NewsCinemaUncategorized

മടങ്ങി വരവിൽ ചോക്ളേറ്റ് വേഷങ്ങൾ ചെയ്യില്ല മാധവൻ

എന്നും ആരാധകരുടെ മാത്രമല്ല നായികമാരുടെ ഹരമായിരുന്നു മാധവന്‍. അലൈപ്പായുതേയിലെ ആ നായകൻ ആരാധകരുടെ മനസ്സിൽ ഇന്നു ചെറുപ്പമാണ്. ചോക്ളേറ്റ് വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന താരം ഇനി ചോക്ളേറ്റ് വേഷങ്ങൾ ചെയ്യില്ല എന്ന് പറഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

അതിന്റെ കാലം കഴിഞ്ഞു എന്നാണ് നടന്‍ പറഞ്ഞത്. അത്തരം വേഷങ്ങള്‍ ഒരുപാട് ചെയ്തു. ഇനി പ്രായത്തിന് പറ്റുന്ന കഥാപാത്രങ്ങള്‍ മാത്രം. എന്റെ മനസ്സ് ഇപ്പോഴും ചെറുപ്പമാണ്. പക്ഷെ ശരീരത്തിന് പ്രായമുണ്ട്. സ്‌ക്രീനില്‍ 48 കാരന്‍ ആകാന്‍ മാത്രമേ കഴിയൂ എന്ന് മാധവൻ പറഞ്ഞു.
ഈസ് രാത് കി സുഭ നഹിന്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ ആയിരുന്നു മാധവൻ സിനിമയിൽ എത്തിയത്. ഇംഗ്ലീഷിലും കന്നഡയിലും അഭിനയിച്ചതിന് ശേഷമാണ് തമിഴിലോട്ടുള്ള മാധവിന്റെ അരങ്ങേറ്റം. മണിരത്‌നത്തിന്റെ അലൈപായുതേ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീടിങ്ങോട്ട് തമിഴിലും ഹിന്ദിയിലും ഒരുപാട് നല്ല വേഷങ്ങള്‍ മാധവന് ലഭിച്ചു. കണ്ണത്തില്‍ മുത്തമിട്ടാല്‍, റണ്‍, അന്‍പേ സിവം, ആയുധ എഴുത്ത്, എവനോ ഒരുവന്‍, ത്രി ഇഡിയറ്റ്‌സ്, മന്‍മദന്‍ അന്‍പ്, തനു വേഡ്‌സ് മനു തുടങ്ങിയ നിരവധി സിനിമകൾ മാധവ് ചെയ്തു.
2010നു ശേഷം സിനിമകളുടെ എണ്ണം കുറച്ചു. പിന്നീട് ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുതി സുട്ര് എന്ന ചിത്രത്തിലൂടെ മാധവന്‍ ശക്തമായ തിരിച്ചു വരവ് നടത്തി.

സിനിമകള്‍ ഇല്ലാതെ വീട്ടിലിരുന്ന സമയത്താണ് സിനിമയെ കുറിച്ച് കൂടുതല്‍ പഠിച്ചതും അറിഞ്ഞതും എന്ന് മാധവന്‍ പറഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ വളരെ സീരിയസ് ആയിട്ടാണ് സിനിമയെ കാണുന്നത്. പ്രശസ്തിയ്ക്കും പണത്തിനും വേണ്ടിയല്ല, നല്ല സിനിമകള്‍ക്ക് വേണ്ടി അഭിനയിക്കും എന്ന് മാധവന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ വളരെ സെലക്ടീവാണ് നടന്‍. വിക്രം വേദ എന്ന തമിഴ് ചിത്രവും ചന്ദ മാമാ ദൂര്‍ കി എന്ന ഹിന്ദി ചിത്രവുമാണ് മാധവ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button