കൊച്ചി: ഫെയ്സ്ബുക്ക് വഴി വൻ തൊഴിൽ തട്ടിപ്പ്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവാക്കള്‍ക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുന്ദംകുളം സ്വദേശിനി കൃഷ്ണേന്ദുവും (21) സുഹൃത്ത് ജിന്‍സണുമാണ് കൊച്ചിയിൽ അറസ്റ്റിലായത്. ഇവരുടെ തട്ടിപ്പിന് 83 യുവാക്കളാണ് ഇരയായത്.
ഗൾഫിൽ സ്വന്തമായി തുടങ്ങാൻ പോകുന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിൽ സെയിൽസ് മാൻ തസ്തികയിലേക്കു ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇരുവരും ചേർന്നു 53,000 രൂപാ വീതം ആകെ 45 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക നിക്ഷേപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായവരും അവരുടെ സുഹൃത്തുക്കളുമാണ് പ്രധാനമായും തട്ടിപ്പിന് ഇരയായത്.
Post Your Comments