
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തന്നെ ഡിജിപി അധികാര സ്ഥാനത്തുനിന്ന് മാറ്റിയത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞിട്ടാകാമെന്നും ടിപി സെൻകുമാർ. സിപിഎമ്മിലെ ചെറിയൊരു വിഭാഗത്തിനു മാത്രമാണ് തന്നോട് പകയുള്ളൂ. ടിപി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പകയാകാം ഇതിനു കാരണം. ഏറെ വിവാദമായ സര്‍ക്കാര്‍ നടപടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പി ജയരാജനുമായി ഇതുവരെ സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണ്. നല്ല രീതിയില്‍ മാത്രമേ അദ്ദേഹം പെരുമാറിയിട്ടുള്ളൂ. പെരുമാറിയിട്ടുള്ളൂ. ചിലരുടെ സമര്‍ദ ഫലമാകാം തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും സെന്‍കുമാര്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി നളിനി നെറ്റോ തന്നെ വേട്ടയാടിയതായും സെൻകുമാർ ആരോപിച്ചു.
ജിഷ, പുറ്റിങ്ങൽ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ നളിനി നെറ്റോ മാറ്റങ്ങൾ വരുത്തി. 12 പേജുകളില്‍ തന്നെക്കുറിച്ച് കുറ്റങ്ങൾ മാത്രം എഴുതിച്ചേർത്തു. മുൻ സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എഴുതിയ ഫയലുകൾ കാണാനില്ലെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി. ജിഷ കേസില്‍ കുറ്റപത്രം തള്ളിയുള്ള റിപ്പോര്‍ട്ട് നല്‍കിയത് നളിനി നെറ്റോയുടെ ആവശ്യപ്രകാരമാണ്.
എംഎസ്. വിജയാനന്ദിനെ ചീഫ് സെക്രട്ടറിയാക്കാൻ ചരടുവലിച്ചെന്ന് തെറ്റിദ്ധരിച്ചാകാം നളിനി നെറ്റോ എതിരായി പ്രവർത്തിച്ചതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. തന്റെകൂടി ശുപാര്‍ശപ്രകാരമാണ് കൊച്ചി കമ്മിഷണര്‍ സ്ഥാനമടക്കം പല പദവികളിലും ജേക്കബ് തോമസ് എത്തിയതെന്നും സെന്‍കുമാര്‍ പറഞ്ഞു.
Post Your Comments