വിവാഹത്തിനു അണിയേണ്ട വസ്ത്രങ്ങളും ആഭരണങ്ങളും ആഘോഷങ്ങളും തിരഞ്ഞെടുക്കേണ്ടതിനെ കുറിച്ച് മിക്കവരും പറഞ്ഞുതരാറുണ്ട്. എന്നാൽ ദാമ്പത്യബന്ധത്തിനു ഗുണകരമായ കാര്യങ്ങള്‍ മിക്കയാളുകളും വിട്ടുപോകുന്നു. അത്തരത്തില്‍ നിങ്ങളോട് ആരും പറയാനിടയില്ലാത്ത ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നല്ല ദാമ്പത്യജീവിതത്തിനു സ്ഥിരമായ പരിശ്രമവും സഹിഷ്ണുതയും ആവശ്യമാണ്. പലപ്പോഴും അത് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. അത്തരം വെല്ലുവിളികള്‍ തരണം ചെയ്തുകൊണ്ടു മുന്നോട്ടുനീങ്ങേണ്ടത് അത്യാവശ്യമാണ്. വിവാഹബന്ധം ചിലപ്പോള്‍ സങ്കീര്‍ണവും ദുരിതപൂര്‍ണവുമാണെന്ന് മനസിലാക്കിയിരിക്കണം. നിങ്ങളുടെ ദാമ്പത്യം മികച്ച രീതിയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉത്തരവാദിത്തങ്ങൾ ഇരുവരും ഒരുപോലെ പങ്കുവെക്കണം.
നല്ലൊരു ദാമ്പത്യബന്ധത്തിന്റെ ക്രഡിറ്റ് ഇരുപങ്കാളികള്‍ക്കും ഒരേപോലെ അവകാശപ്പെട്ടതാണ്. പെര്‍ഫെക്ട് വിവാഹം എന്ന ഒന്നില്ല. നിങ്ങളുടെ സന്തോഷം തീരുമാനിക്കുന്നത് നിങ്ങൾ തന്നെയാണ്. ചെറിയ കാര്യങ്ങളില്‍ വരെ സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞാൽ വിവാഹജീവിതം വിജയകരമായിത്തീരും.
Post Your Comments