മുംബൈ: സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ എസ്.പി നേതാവ് അസം ഖാന് സമനില തെറ്റിയെന്ന് ശിവസേന. എന്നാല്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തെ തുടര്‍ന്ന് സമാജ്വാദിപാര്ട്ടി മുതിര്‍ന്ന നേതാവും മുന്‍ യു.പി മന്ത്രിയുമായ അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടു കേസെടുത്തത്.
രാജ്യത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് ശിവസേന നേതാവ് മനീഷ കയാന്ദെ പറഞ്ഞു. സൈന്യത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഖാനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് ശരിയായ നടപടിയാണ്. അസം ഖാനെ അറസ്റ്റ് ചെയ്യണമെന്നും ശിക്ഷിക്കണമെന്നും മനീഷ കയാന്ദെ ആവശ്യപ്പെട്ടു.
എഫ്.െഎ.ആര്. വി.എച്ച്.പി നേതാവ് അനില്‍ പാണ്ഡെ, മുന്‍ ബി.ജെ.പി മന്ത്രി ശിവ് ബഹാദൂര്‍ സക്സേനയുടെ മകനും ഇന്‍ഡസ്ട്രീസ് അസോസിയേഷന് ജില്ല പ്രസിഡന്റുമായ ആകാശ് സക്സേന എന്നിവര്‍ നല്കിയ പരാതികളില്‍ ചാന്ദ്പുര്‍, സിവില്‍ ലൈന്‍ പൊലീസാണ് കേസെടുത്തത്. ‘സൈനികര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളാണ് ചില പ്രദേശങ്ങളില്‍ സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ ഛേദിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചത്’ എന്നാണ് അസം ഖാന് പറഞ്ഞത്.
ബിജെപി മുന്‍ മന്ത്രി ശിവബഹാദുര് സക്സേനയുടെ മകനും ജില്ലാ ഇന്‍ഡസ്ട്രീസ് അസോസിയേഷന് പ്രസിഡന്റുമായ ആകാശ് സക്സേനയുടെ പരാതിയിലാണു രാംപുര്‍ സിവില്‍ ലൈന്‍സ് പോലീസ് കേസെടുത്തത്.
Post Your Comments