ലണ്ടന്‍ : ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍ 16 ദിവസത്തെ നിസഹകരണ സമരം പ്രഖ്യാപിച്ചതോടെ, ബ്രിട്ടനിലെ വിമാനസര്‍വീസുകള്‍ നിലച്ചുതുടങ്ങി. ഹീത്രു വിമാനത്താവളത്തില്‍ സമരം ആദ്യദിനം നാല് വിമാനങ്ങള്‍ റദ്ദാക്കുന്നതിനിടയാക്കി. യാത്രക്കാരുടെ പ്രതിഷേധമുയരുന്നതിനിടെ, ബ്രിട്ടീഷ് എയര്‍വേസിന് സഹായഹസ്തവുമായി ഖത്തര്‍ എയര്‍വേസെത്തി.
ബ്രിട്ടീഷ് എയര്‍വേസില്‍ 20 ശതമാനം ഓഹരിയുടമകളാണ് ഖത്തര്‍ എയര്‍വേസ്. ഒമ്പത് വിമാനങ്ങളും അതിനാവശ്യമായ ജീവനക്കാരെയും ബ്രിട്ടനിലേക്ക് അയക്കാമെന്നാണ് ഖത്തര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഒമ്പത് വിമാനങ്ങള്‍ ഇതിനായി ലണ്ടനിലേക്ക് പുറപ്പെട്ടതായി ഖത്തര്‍ എയര്‍വേയ്‌സിലെ അധികൃതര്‍ പറഞ്ഞു.
ഹീത്രൂവില്‍നിന്നുള്ള നാല് വിമാനങ്ങളാണ് സമരത്തെത്തുടര്‍ന്ന് റദ്ദാക്കിയത്. മസ്‌കറ്റിലേക്കുള്ള റിട്ടേണ്‍ ട്രിപ്പും ഒമാനിലേക്കും ദോഹയിലേക്കമുള്ള വിമാനങ്ങളും റദ്ദാക്കിയതില്‍പ്പെടുന്നു. ഇതേ റൂട്ടിലേക്കുള്ള നാളത്തെ നാല് വിമാനങ്ങളും റദ്ദാക്കുമെന്നാണ് കരുതുന്നത്. സമ്മര്‍ പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഒട്ടേറെ വിനോദസഞ്ചാരികള്‍ ലണ്ടനിലെത്താനിരിക്കെ, ഇപ്പോഴത്തെ സമരം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മിക്‌സഡ് ഫ്‌ളാറ്റ് യുണൈറ്റാണ് സമരംഗത്തുള്ളത്.
Post Your Comments