കൊച്ചി : കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത് മെമ്മറി കാര്‍ഡ് തേടിയാണെന്ന് പൊലീസ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ കാര്‍ഡ് കാക്കനാട് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്. സ്ഥാപനത്തിലെ പണമിടപാടിനെ കുറിച്ചും പൊലീസ് പരിശോധിയ്ക്കുന്നു. കൂട്ടുപ്രതി വിജീഷ് മെമ്മറി കാര്‍ഡ് ഇവിടെ കൊടുത്തുവെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിരിക്കുന്നത്
Post Your Comments