സിഐഎ യ്ക്ക് അപ്രതീക്ഷിത വിലക്കേർപ്പെടുത്തിയെന്ന സംവിധായകൻ അമല്‍ നീരദിന്റെ ആരോപണത്തിനെതിരെ സിയാദ് കോക്കർ രംഗത്തെത്തി. അമല്‍ നീരദിന്റെ സിനിമയ്ക്ക് ഇതുവരെ യാതൊരുവിധ വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കളക്ഷനില്ലെങ്കില്‍ സിനിമ തിയേറ്ററില്‍ നിന്നു പോകുമെന്നും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ സിയാദ് കോക്കര്‍ പറഞ്ഞു.
ഈ ആരോപണങ്ങളിൽ വാസ്തവമില്ല എന്നും വിജയിച്ച ചിത്രമാണ് തിയേറ്ററിൽ ഓടാതിരിക്കുന്നതെങ്കിൽ അതിനു ന്യായീകരണം ഉണ്ടെന്നും നല്ല ചിത്രമല്ലെങ്കിൽ അത് എന്റെ പടമായാൽ പോലും തിയേറ്ററിൽ നിന്ന് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പുതിയ ചിത്രങ്ങള്‍ വന്നതും അമല്‍ നീരദിന്റെ ചിത്രം തിയേറ്ററില്‍ നിന്നുപോകാന്‍ കാരണമായിട്ടുണ്ടാകാമെന്നും സിയാദ് കോക്കർ ചൂണ്ടിക്കാട്ടി.
മള്‍ട്ടിപ്ലക്സ് സമരത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തനിക്കും അന്‍വര്‍ റഷീദിനും തിയേറ്ററുകളില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്നായിരുന്നു അമല്‍ നീരദിന്റെ ആരോപണം. അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും ഉടമസ്ഥതയിലുള്ള എ ആന്‍ഡ് എ റിലീസാണ് സിഐഎ തിയേറ്ററുകളില്‍ എത്തിച്ചത്.
Post Your Comments