MollywoodCinemaEntertainment

ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയ ആളാണ്’ ; വിമര്‍ശകര്‍ക്ക് മറുപടി നല്‍കി അമല്‍ നീരദ്

'സ്ട്രോ ഡോഗ്സ്' എന്ന ചിത്രം എന്നെ സ്വാധീനിച്ചിട്ടുണ്ട്

‘വരത്തന്‍’ വലിയ ജനപ്രീതി നേടുമ്പോള്‍ ഒരു വിഭാഗം പ്രേക്ഷകര്‍ ചിത്രം കോപ്പിയടി പരീക്ഷണമെന്നാണ് പരിഹസിക്കുന്നത്. ഹോളിവുഡ് സിനിമ സ്‌ട്രോ ഡോഗ്‌സിന്റെ കോപ്പിയാണ് വരത്തനെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമല്‍ നീരദ് പ്രതികരണമറിയിച്ച് രംഗത്തെത്തി.

‘സ്ട്രോ ഡോഗ്സ്’ എന്ന ചിത്രം എന്നെ സ്വാധീനിച്ചിട്ടുണ്ട്, പ്രചോദനം തന്നിട്ടുമുണ്ട്, എന്നാല്‍ ആ സിനിമയും ഈ സിനിമയും രണ്ടും രണ്ടാണ്. സാം പെക്കിന്‍പായെന്ന സംവിധായകന്റെ വലിയ ആരാധകനാണ് ഞാന്‍. ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ആട്ടുംതുപ്പും കേട്ട മനുഷ്യനാണ് അദ്ദേഹം. എന്റെ സിനിമയുടെ പേരില്‍ ആളുകള്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നുവെങ്കില്‍ അത് എനിക്ക് ഒരുപാടു സന്തോഷം നല്‍കുന്നു’. ഒരു മാധ്യമത്തിനോട് സംസാരിക്കവേ അമല്‍ നീരദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button