ന്യൂഡല്‍ഹി: ജനക്കൂട്ടം മനുഷ്യരെ മർദ്ദിച്ചു കൊല്ലുന്നത് യു പി എ ഭരണകാലത്തായിരുന്നു കൂടുതൽ ഉണ്ടായിരുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. അന്ന് മിണ്ടാതിരുന്നവവർ ആണ് ഇപ്പോൾ മനഃപൂർവ്വം പ്രശ്നം ഉണ്ടാക്കുന്നത്. 2011, 2012, 2013 കാലഘട്ടത്തിൽ ഇത് വളരെ കൂടുതലായിരുന്നെന്ന് അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.”ജനക്കൂട്ടം ആളുകളെ മര്‍ദിച്ചു കൊലപ്പെടുത്തുന്ന സംഭവത്തെ താരതമ്യത്തിലൂടെ കൂടുതല്‍ ഉറപ്പിക്കുന്നില്ല.
“ഉത്തര്‍ പ്രദേശില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം മുഹമ്മദ് അഖ്‍ലാഖ് എന്നയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയത് സമാജ്‍വാദി പാര്‍ട്ടി അധികാരത്തില്‍ ഉള്ള സമയത്താണ്. അത് അവരുടെ ഉത്തരവാദത്തിമാണ്. പക്ഷേ, അപ്പോഴും മോദി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.”അത് എന്തുകൊണ്ടാണെന്നും അമിത് ഷാ ചോദിച്ചു.
ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും സമാനമായാണ് മോഡി സർക്കാർ കാണുന്നതെന്നും അമിത് ഷാ പറഞ്ഞു. ഇത്തരം കൊലപാതകങ്ങൾ ഏറ്റവും കൂടുത്തൽ ഉണ്ടായിട്ടുള്ള സംസ്ഥാനവും യു പി ആയിരുന്നു എന്ന് അമിത് ഷാ പറഞ്ഞു.ഇപ്പോൾ ബിജെപി ഭരിക്കുന്നത് കൊണ്ട് കഴിഞ്ഞു പോയ വര്ഷങ്ങളിലെ കൊലപാതകങ്ങൾ കൂടി ബിജെപിയുടെ തലയിൽ വെക്കാനുള്ള ബോധപൂർവ്വമായ ശ്രമം ആണ് ഇപ്പോൾ നടക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Post Your Comments