കായംകുളം ; റെയിൽ പാളത്തിൽ ഇരുമ്പ് പാളി ഒഴിവായത് വൻ ദുരന്തം. ചെന്നൈ മെയിൽ ട്രെയിനാണ് കായംകുളത്തിന് സമീപം അപകടത്തിൽ നിന്നും തലനാഴിരക്ക് രക്ഷപെട്ടത്. ട്രെയിൻ കടന്നുപോയശേഷമാണ് പാളത്തിലെ ഇരുമ്പ്പാളി ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴത്തേക്കും ട്രെയിൻ കയറിയിറങ്ങി ഇരുമ്പ് പാളികൾ കഷണങ്ങളായി തെറിച്ചുപോയിരുന്നു.
റെയിൽവേയുടെ ഇലക്ട്രിക് ഉപകരണങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ്പെട്ടിയാണ് ഇതെന്നാണ് സൂചന. അട്ടിമറി ശ്രമത്തിന്റെ സാധ്യത കാണുന്നെന്നും, സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും റെയിൽവേ അധികൃതർ അറിയിച്ചു.
Post Your Comments