![](/wp-content/uploads/2017/07/Kerala-DGP-T-P-Senkumar-02052017.jpg)
തിരുവനന്തപുരം:നളിനി നെറ്റോ – ജേക്കബ് തോമസ് – തച്ചങ്കരി ത്രയം സര്‍ക്കാരില്‍ അനാവശ്യ സ്വാധീനം ചെലുത്തുന്നുവന്നു സെൻകുമാർ.ഈ മൂവരും ചേര്‍ന്ന് സര്‍ക്കാരിനു മേല്‍ അനാവശ്യ സ്വാധീനം ചെലുത്തുകയാണെന്നും അതിന് അനുവദിക്കുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമെന്നും സെന്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരിന് തിരിച്ചടി ഉണ്ടാക്കിയ വിഷയങ്ങള്‍ പരിശോധിച്ചാല്‍ ഇതെല്ലാം മനസിലാക്കാവുന്നതേയുള്ളൂവെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സെൻ കുമാർ പറഞ്ഞു.
ജേക്കബ് തോമസ് എനിക്കെതിരെ അടിസ്ഥാനരഹിതമായ ആറ് ആരോപണങ്ങളിൽ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് അന്വേഷിച്ച് കണ്ടെത്തി.നളിനി നെറ്റോയ്ക്ക് എന്നോട് വ്യക്തിപരമായ ശത്രുതയുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പൊലീസ് ഓഫീസര്‍ ആയിരുന്ന എന്നോട് നെറ്റോ അല്പം കൂടി മര്യാദ കാണിക്കാമായിരുന്നു. അവരുടെ പീഡനക്കേസിൽ അന്വേഷിക്കാന്‍ ആരും തയ്യാറാവാതിരുന്നപ്പോള്‍ ക്രൈം ഡി.ഐ.ജി എന്ന നിലയില്‍ താനാണ് ആ കേസ് ഏറ്റെടുത്തത്.
ഐ പി എസ് തലത്തിൽ ക്രിമിനലുകൾ ഉണ്ടെന്നു തച്ചങ്കരിയെ പേരെടുത്തു പറയാതെ അദ്ദേഹം ഇന്നലെ വിടവാങ്ങൽ പ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു.മുഖ്യമന്ത്രി ആയിരുന്ന ഇ.കെ.നായനാര്‍ക്ക് കീഴില്‍ ജോലി ചെയ്തതാണ് ഏറ്റവും നല്ല അനുഭവമെന്നും സെന്‍കുമാര്‍ പറഞ്ഞു.മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയനുമായി 45 മിനിട്ട് നീണ്ട കൂടിക്കാഴ്ച നടത്തിയെന്നും സെന്‍കുമാര്‍ പറഞ്ഞു.
Post Your Comments