Latest NewsKerala

ആ ”മാഡത്തെ” കുറിച്ച് പ്രതികരണവുമായി സരിതാ എസ് നായര്‍

തിരുവനന്തപുരം : കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഫെനി ബാലകൃഷ്ണന്‍ വന്നതോടെ സരിതയുടെ പേരും എത്തി. എന്നാല്‍ ഇതിന് പ്രതികരണവുമായി സരിത തന്നെ രംഗത്ത് വന്നു. ഫെനി പറഞ്ഞ മാഡം താനല്ലെന്ന് സരിത വ്യക്തമാക്കി. കേസുകളുടെ കാര്യത്തില്‍ നേരിയ ബന്ധം മാത്രമാണ് ഫെനിയുമായി അവശേഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കുറച്ചുകാലം മുമ്പുണ്ടായ ഒരു തര്‍ക്കത്തെത്തുടര്‍ന്ന് ഫെനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു. പള്‍സര്‍ സുനി കാണാന്‍ വന്നതായി ഫെനി പറഞ്ഞെന്ന് പത്രത്തില്‍ കണ്ടിരുന്നു. അങ്ങനെയെങ്കില്‍ അയാളെ പോലീസില്‍ ഏല്‍പിക്കേണ്ടതായിരുന്നെന്നാണ് തന്റെ അഭിപ്രായം. കീഴടങ്ങാന്‍ സഹായിക്കാമെന്നു പറഞ്ഞത് അയാളുടെ പ്രൊഫഷണല്‍ എത്തിക്‌സിന്റെ ഭാഗമാണ്. അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആളല്ല. കേസിന്റെ സെന്‍സേഷണല്‍ സ്വഭാവം പരിഗണിച്ച് പോലീസിനെ വിവരമറിയിക്കാമായിരുന്നു. എല്ലാം കഴിഞ്ഞ് വിളിച്ചു എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. നേരിട്ട് ഒന്നിനെക്കുറിച്ചും അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും സരിത പറഞ്ഞു.

”ഫെനി ഇക്കാര്യത്തില്‍ പ്രൊഫഷണലായ ഒരു നീക്കം നടത്തിയതാകുമെന്നാണ് വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയത്. ഇതില്‍ അഭിപ്രായം പറയാന്‍ തന്നെ തനിക്ക് റോളില്ല. ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ അഡ്വക്കേറ്റല്ല. രണ്ടര വര്‍ഷമായി ഒരു ബന്ധവുമില്ല. ഫെനി കൈകാര്യം ചെയ്തതില്‍, ഒത്തുതീര്‍പ്പായിക്കഴിഞ്ഞ ഒരു കേസ് മാത്രമേ ബാക്കിയുള്ളൂ. എല്ലാം വക്കാലത്ത് പിന്‍വലിച്ച് എന്‍.ഒ.സി വാങ്ങി. ഇപ്പോള്‍ ബാക്കിയുള്ള കേസുകള്‍ പ്രാദേശികമായി പല അഭിഭാഷകരാണ് നോക്കുന്നത്”-സരിത പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button