പനാജി: ഇന്ത്യന്‍ സെെന്യത്തിന്റെ കരുത്ത് തെളിയിച്ച ചരിത്ര സംഭവമായ സർജിക്കൽ സ്‌ട്രൈക്കിന് പ്രേരണയായത് ഒരു ടെലിവിഷൻ അവതാരകന്റെ പരിഹാസം ആണെന്ന് മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ.2015ല്‍ മണിപ്പൂരിലെ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സെെന്യത്തിന് നേരെ തീവ്രവാദ ഗ്രൂപ്പായ എന്‍.എസ്.സി.എന്‍.കെ നടത്തിയ ഒളിയാക്രമണത്തില്‍ ഇന്ത്യയുടെ 18 സെെനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ മറുപടിയായി ഇന്ത്യന്‍ സെെന്യം നടത്തിയ മിന്നലാക്രമണത്തില്‍ 80 നടുത്ത് തീവ്രവാദികളെ വധിച്ചിരുന്നു.
ചാനല്‍ അഭിമുഖത്തില്‍ കേന്ദ്രമന്ത്രിയായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിനോട് ഈ മിന്നലാക്രമണത്തെ ഉദ്ധരിച്ച് ചാനൽ അവതാരകൻ “ഇത്തരത്തില്‍ പാക് അതിര്‍ത്തിയില്‍ മിന്നാലാക്രമണം നടത്താന്‍ ധെെര്യമുണ്ടോ” എന്ന് ചോദിച്ചു. പരിഹാസം നിറഞ്ഞതും പ്രകോപനപരവുമായ ഈ ചോദ്യം ആണ് 15 മാസങ്ങൾക്കിപ്പുറം സർജിക്കൽ സ്‌ട്രൈക്കിന് തങ്ങൾക്ക് പ്രേരണയായതെന്നാണ് പരീക്കർ പറയുന്നത്.
കൂടുതല്‍ സെെനികരെയും ആയുധങ്ങളും തയ്യാറാക്കി വച്ച് സമയം വരുമ്പോൾ ചോദ്യത്തിന് മറുപടി നല്‍കണമെന്ന് അന്ന് തീരുമാനിക്കുകയായിരുന്നു.പാകിസ്ഥാന്‍ സെെന്യത്തിന്റെ സ്ഥാനം കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രത്യേക റഡാര്‍ സംവിധാനം ആദ്യമായി ഉപയോഗിച്ചത് ഈ മിന്നലാക്രമണത്തിൽ ആയിരുന്നു.പനാജിയില്‍ നടന്ന വ്യവസായികളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പരീക്കർ സർജിക്കൽ സ്‌ട്രൈക്കിനെ കുറിച്ച് വ്യക്തമാക്കിയത്.
Post Your Comments