
തിരുവനന്തപുരം: ഗുരുവായൂരപ്പനെ അവഹേളിക്കുന്ന ചോദ്യം ചാനല്‍ പരിപാടിയില്‍ സംപ്രേഷണം ചെയ്തതിന് വ്യാപക പ്രതിഷേധം. പ്രതിഷേധം ഉയര്‍ന്നതോടെ ചാനല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. ചാനലില്‍ അവതരിപ്പിക്കുന്ന ഒരു കോടി എന്ന പരിപാടിയില്‍ അവതരിപ്പിച്ച ചോദ്യത്തിനാണ് അവതാരകനും ചാനലും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
കവി മുരുകന്‍ കാട്ടാക്കട പങ്കെടുത്ത ഒരു കോടി എന്ന പരിപാടിയുടെ എപ്പിസോഡിലായിരുന്നു വിവാദ ചോദ്യം. കവി ഭാവനയില്‍ ഭീമന്റെ ഒപ്പം ബീഡി വലിച്ചതാര് കൂടെ നാല് ഓപ്ഷന്‍സും നല്‍കി. ഇങ്ങനെയായിരുന്നു ഓപ്ഷന്‍സ്. 1) ദുര്യോധനന്‍ 2) സീത 3) അര്‍ജുനന്‍ 4) ഗുരുവായൂരപ്പന്‍ 5) യുധിഷ്ഠിരന്‍. എന്നാല്‍ പരിപാടി സംപ്രേഷണം ചെയ്തതിന് പിന്നാലെ വിശ്വാസി സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നു. വിശ്വാസി സമൂഹത്തെ അവഹേളിക്കാന്‍ മനഃപൂര്‍വം അവതരിപ്പിച്ചതാണെന്നായിരുന്നു ആരോപണം.
ബോയിങ്-ബോയിങ് എന്ന സിനിമയിലെ ഹാസ്യരംഗത്തിലെ സംഭാഷണമാണ് ഉദ്ദേശിച്ചതെങ്കിലും വിമര്‍ശനം ഉയര്‍ന്നതോടെ ഖേദപ്രകടനവുമായി എത്തുകയായിരുന്നു അവതാരകന്‍.
Post Your Comments