ന്യൂഡല്‍ഹി: ജി.എസ്.ടി പാസാക്കാന്‍ പാര്‍ലെമന്റ് അര്‍ധരാത്രി ചേരുന്ന വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പൊതുസമീപനമുണ്ടാക്കാന് കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം. മാണി. നിയമം നടപ്പാകുന്നുവെന്ന് പ്രഖ്യാപിക്കാന്‍ അര്‍ധരാത്രി സമ്മേളനം വിളിച്ചതിനെ ന്യായീകരിച്ച മാണി ആഘോഷവും ഉത്സവവുമൊന്നുമില്ലെന്ന് പറഞ്ഞു.
ജി.എസ്.ടി നടപ്പാവുേമ്ബാള് കേരളത്തിന് വലിയ ലാഭമുണ്ടാവും. ആശങ്കകള്‍ തനിക്കുമുണ്ട്. നിയമം എല്ലാം തികഞ്ഞതാണെന്ന വിശ്വാസമില്ല. നിയമം നടപ്പാക്കുന്നതില്‍ ബുദ്ധിമുേട്ടാ കുറവുകളോ ദര്‍ശിച്ചാല്‍ ഭേദഗതി കൊണ്ടുവരാം. മുന്നൊരുക്കമില്ലെന്നത് ധനമന്ത്രിയെന്ന നിലയില്‍ തോമസ് െഎസക്കിെന്റ അഭിപ്രായമാണ്.
പുതിയ നിയമത്തിലേക്കുള്ള മാറ്റമെന്ന നിലയില്‍ ആദ്യകാലത്ത് കുറച്ച് നഷ്ടവും ചോര്‍ച്ചയും വരുമാനത്തിലുണ്ടാവും. അതിനുവേണ്ട ജാഗ്രതയും മുന്‍കരുതലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വേണം. കേരള കോണ്‍ഗ്രസിന് എല്ലാവരോടും മൃദുസമീപനമാണ് ആ സമീപനം ബി.ജെ.പിയോടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.ടി പ്രഖ്യാപന സമ്മേളനത്തില്‍ പെങ്കടുക്കാനെത്തിയ മാണി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
Post Your Comments