ചെന്നൈ: ജിഎസ്ടി പദ്ധതി പ്രാവര്‍ത്തികമായതോടെ തിയേറ്റര്‍ ഉടമകള്‍ക്ക് അതൃപ്തി. ജിഎസ്ടി വന്നതോടെ നികുതിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ തിയേറ്റര്‍ ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു.
ജൂലൈ മൂന്ന് മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിനോദ നികുതി കൂടി ചേരുമ്പോള്‍ തിയേറ്ററുടമകള്‍ 53 ശതമാനം നികുതി നല്‍കേണ്ടി വരും. തിയേറ്ററുമായി അനുബന്ധിച്ച് ജോലി ചെയ്യുന്ന 10 ലക്ഷത്തിലധികം പേരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് പറയുന്നത്.
Post Your Comments