ഫ്രീ വൈ-ഫൈ തേടി നിങ്ങൾക്ക് ഇനി അലയേണ്ടിവരില്ല. ഫ്രീ വൈ-ഫൈ എവിടെയുണ്ടെന്ന് ഫേസ്ബുക്ക് ഇനി പറഞ്ഞുതരും. ആന്‍ഡ്രോയ്ഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളിൽ ഈ സംവിധാനം ലഭ്യമാകും. ഫൈന്‍ഡ് വൈ-ഫൈ’ എന്നാണ് ഈ സംവിധാനത്തിന് ഫേസ്ബുക്ക് പേരിട്ടിരിക്കുന്നത്.
ഈ സംവിധാനം കഴിഞ്ഞ വര്‍ഷം ചില രാജ്യങ്ങളിൽ ആരംഭിച്ചിരുന്നെന്നും യാത്ര ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഒരു പാട് ജനങ്ങള്‍ക്ക് ഇത് കൊണ്ട് ഉപകാരമുണ്ടാകുമെന്നും ഫേസ്ബുക്ക് എഞ്ചിനീയറിംഗ് ഡയറക്ടര്‍ അലക്‌സ് ഹിമ്മെല്‍ ഫേസ്ബുക്കില്‍ കുറിച്ചു.ഫൈന്‍ഡ് വൈ-ഫൈ’ ഫേസ്ബുക്കില്‍ കാണപ്പെടുക ഹാംബര്‍ഗറിന്റെ ഐക്കണിലായിരിക്കും. ഇത് ലഭ്യമാകാൻ ലൊക്കേഷൻ സംവിധാനം എപ്പോഴും ഓൺ ചെയ്‌ത് ഇടേണ്ടിവരും.
Post Your Comments