തിരുവനന്തപുരം: തിരുവനന്തപുരത്തെ ലൈറ്റ് മെട്രോയില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇത് സംബന്ധിച്ച് രണ്ട് തവണ മെട്രോ മാന്‍ ഇ. ശ്രീധരന്‍ കത്ത് നല്‍കിയെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ലൈറ്റ് മെട്രോയ്ക്ക് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ അനുവദിച്ചിരുന്നു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ട പ്രാധാന്യം നല്‍കുന്നില്ല. മാത്രമല്ല മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഏകദേശം 12 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിയ്ക്ക് നല്‍കാനുണ്ട് എന്നും സൂചനയുണ്ട്. അതെസമയം തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ പദ്ധതിയുടെ മുന്നോടിയായി മേല്‍പ്പാലം നിര്‍മിക്കാനുള്ള ചുമതല ഡിഎംആര്‍സി ഏറ്റെടുത്തിട്ടുള്ളതിനാല്‍ ആ യൂണിറ്റ് തുടരും. ഡിഎംആര്‍സിയുടെ തിരുവനന്തപുരത്തും, കോഴിക്കോടുമുള്ള രണ്ട് ഓഫീസുകളാണ് അടച്ചുപൂട്ടിയത്.
Post Your Comments