Latest NewsCinemaMollywoodMovie SongsEntertainment

അധിക്ഷേപിച്ച ആള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി

സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകയും പ്രശസ്ത ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മിയെ ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ച വ്യക്തിക്ക് ചുട്ട മറുപടി. മക്കള്‍ക്കൊപ്പം ഇരിക്കുന്ന തന്റെ ഔദ്യോഗിക എഫ്.ബി. പേജിന്റെ കവര്‍ ഫോട്ടോ റീപ്പോസ്റ്റ് ചെയ്തുകൊണ്ട് മാന്യതയ്ക്ക് നിരക്കാത്ത വാക്കുകള്‍ പറഞ്ഞ ഷിബു പുരയിടത്തിനാണ് ഭാഗ്യലക്ഷ്മിയുടെ മറുപടി.

ഇത് ഭാഗ്യലക്ഷ്മിയാണ്. അതെനിക്ക് മനസ്സിലായി. അവര്‍ ഒരാണിന്റെ എവിടെയോ കൈ വച്ചിരിക്കുകയാണ്. എനിക്ക് അത് മനസ്സിലാവുന്നില്ല. ഇത് അവരുടെ മകന്‍ തന്നെയാണോ…. ഈ പ്രായത്തില്‍… ഹഹഹ’-ഷിബു കുറിച്ചു.

ഈ വൃത്തികെട്ട കമന്റിനാണ് നല്ല ചുട്ടഭാഷയില്‍ ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞിരിക്കുന്നത്.

”സുഹൃത്തുക്കളേ അമ്മക്കും മക്കള്‍ക്കും വിത്യാസമറിയാത്ത Shibu Purayidam എന്ന ഈ വൃത്തികെട്ടവന് ഒരു സംശയം ഇത് എന്റെ മക്കളാണോ. .എന്ന്.. ഇവരെന്റെ മക്കളാണെന്ന് ഇവന് പ്രൂഫ് വേണമെന്ന്. ഈ പ്രായത്തില്‍ ഞാനേതോ ആണുങ്ങളുടെ കൂടെ. എന്റെ മക്കളെ അറിയാത്ത ആരുണ്ട് ഈ നാട്ടില്‍…ഇവനെ എന്ത് ചെയ്യണം പറയൂ..എന്റെ സംസ്‌കാരത്തിന് ഇവനുളള ഭാഷയില്ല..’ ഭാഗ്യലക്ഷ്മി കുറിച്ചു.

ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് ഭാഗ്യലക്ഷ്മി ഷിബു പുരയിടം എന്നയാള്‍ക്ക് ചുട്ട മറുപടി നല്‍കിയത്. അയാളുടെ കമന്റ് സ്ക്രീന്‍ ഷോര്‍ട്ട് ഇട്ടുകൊണ്ടാണ് ഭാഗ്യാ ലക്ഷ്മിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button