ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ആറിരട്ടി അധിക ഡാറ്റയുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. ജിയോയുടെ വരവോടു കൂടി ടെലഫോണ്‍ നെറ്റ്വര്‍ക്കുകള്‍ ഓഫര്‍ പെരുമഴയാണ് തീര്‍ക്കുന്നത്. 99 രൂപയുടെ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ 250 എംബി ഡാറ്റയും ലഭിക്കും. നേരത്തേ ഈ പ്ലാന്‍ ഡാറ്റ ഓഫര്‍ നല്‍കിയിരുന്നില്ല. 225 രൂപയുടെ പ്ലാനില്‍ 200 എംബിക്കു പകരം 1 ജിബി ഡാറ്റ ലഭിക്കും. 325 രൂപയുടെ പ്ലാനില്‍ 250 എംബിക്കു പകരം 2 ജിബി ഡാറ്റ ലഭിക്കും. 525 രൂപയുടെ പ്ലാനില്‍ 500 എംബിക്കു പകരം ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് 3 ജിബി ഡാറ്റ ലഭിക്കും. കൂടാതെ 450 രൂപയുടെ ടോക്ക് ടൈമും ലഭിക്കും.
725 രൂപയുടെ പ്ലാനില്‍ 1 ജിബിക്കു പകരം 5 ജിബി ഡാറ്റ ലഭിക്കും. 799 രൂപ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 3 ജിബിക്കു പകരം 10 ജിബിയാണ് ലഭിക്കുക. 799 രൂപയുടെ പ്ലാനില്‍ ഡാറ്റയോടൊപ്പം ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കും. ബിഎസ്എന്‍എല്‍ സിക്‌സര്‍ എന്ന പേരില്‍ 666 രൂപക്ക് ദിവസം 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും എന്ന ഓഫര്‍ ബിഎസ്എന്‍എല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.
Post Your Comments