
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കുന്നു. ബാര്‍ ലൈസന്‍സിനായി ഇതുവരെ അപേക്ഷിച്ചത് 61 പേരാണ്. ഇതില്‍ 38 പേര്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. ഇതില്‍ അനുവാദം ലഭിക്കുന്നതിനായി പണമടച്ചു കാത്തിരിക്കുന്നത് 23 പേരാണ്.
ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് എറണാകുളം- തിരുവനന്തപുരം ജില്ലകളില്‍നിന്നാണ്. ഹോട്ടലുകളുടെ നക്ഷത്ര പദവിയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതിനാല്‍ ലൈസന്‍സ് ലഭിക്കാന്‍ പല ബാറുകള്‍ക്കും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് വിവരം.
ബാര്‍ ലൈസന്‍സിനായി എക്‌സൈസിനു ലഭിച്ച ആകെ അപേക്ഷ 61 എണ്ണമാണ്. അംഗീകരിച്ചത് 38 എണ്ണവും, പെന്‍ഡിങ് 23 എണ്ണവുമാണ്. ആലപ്പുഴയില്‍ ഒന്നും, എറണാകുളം 12, കണ്ണൂര്‍ 8, കൊല്ലം 2, കോട്ടയം 6, കോഴിക്കോട് 3, മലപ്പുറം 4, പാലക്കാട് 4, തിരുവനന്തപുരം 12, തൃശൂര്‍ 7, വയനാട് 2 എണ്ണവുമാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്.
Post Your Comments