കോട്ടയം : വരുന്ന സീസണ്‍ മുതല്‍ നെല്ല് നല്‍കുന്ന കര്‍ഷകര്‍ പണത്തിനായി കാത്തിരിക്കേണ്ടി വരില്ലെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കുമരകം മെത്രാന്‍ കായലില്‍ ഉല്‍പാദിപ്പിച്ച അരി മെത്രാന്‍ കായല്‍ എന്ന ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നെല്ല് നല്‍കിയാല്‍ ഉടന്‍ പണം നല്‍കുന്ന സംവിധാനം നടപ്പാക്കും. ബാങ്കുകളുടെ കണ്‍സോര്‍ട്യവും സിവില്‍ സപ്ലൈസ് കോര്‍പറേഷനും കൃഷിവകുപ്പും ചേര്‍ന്നാണ് പദ്ധതി തയാറാക്കിയത്. നെല്ല് നല്‍കിയതിന്റെ രസീത് ബാങ്കില്‍ ഏല്‍പിച്ചാല്‍ പണം അക്കൗണ്ടില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. കര്‍ഷകര്‍ക്ക് അക്കൗണ്ടുള്ള സഹകരണ ബാങ്കുകളില്‍നിന്നുവരെ പണം ലഭിക്കും. കേന്ദ്ര, സംസ്ഥാന വിഹിതങ്ങള്‍ ചേര്‍ത്തു ബാങ്കുകള്‍ക്കുള്ള പണം പിന്നീട് നല്‍കും. കഴിഞ്ഞ സീസണില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക എത്രയും വേഗം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments