ലോകത്തെ ഞെട്ടിച്ച ടെന്നീസ് താരമാണ് സെറീന വില്യംസ്. ഇത്തവണ ആരാധകരെ കവര്പേജിലൂടെയാണ് താരം ഞെട്ടിച്ചിരിക്കുന്നത്. പൂര്‍ണ നഗ്നതയില്‍ പ്രത്യക്ഷപ്പെട്ടാണ് ഞെട്ടിച്ചത്. ഗര്‍ഭിണിയാണ് സെറീന വില്യംസ്. തന്റെ കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്ന ഒരമ്മയുടെ ചിത്രമാണ് വാനിറ്റി ഫെയര്‍ എന്ന മാസിക നല്‍കിയിരിക്കുന്നത്.
പൂര്‍ണ ഗര്ഭാവസ്ഥലേക്ക് കടക്കുമ്പോഴും മാതൃത്വം ആഘോഷിക്കുകയാണ് അവര്‍. ഒരു നഗ്ന ഫോട്ടോയ്ക്ക് മോഡലായി തന്റെ കുഞ്ഞിനെ വരവേല്‍ക്കുന്നത് തികച്ചും ആഘോഷപൂര്‍വമായിരിക്കും എന്നാണവര്‍ പ്രഖ്യാപിക്കുന്നത്.
ഇതിനുമുമ്പും വാനിറ്റിഫെയര്‍ സെലിബ്രിറ്റികളായവരുടെ ഗര്‍ഭകാല ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാന്‍ ദൈവത്തെ കണ്ടു, അവള് കറുത്തതാണ്, എന്ന് സെറീന വില്യംസിന്റെ ചിത്രം കണ്ട മാധ്യമപ്രവര്‍ത്തകനായ സില്‍വിയ ഒബെല്ല ട്വിറ്ററില്‍ കുറിച്ചു.
V.F. cover star @SerenaWilliams—world’s best athlete (plus, mom and wife-to-be)—still has her eyes on the prize https://t.co/kvYTrrcPdW pic.twitter.com/zTq6ZGYb4k
— VANITY FAIR (@VanityFair) June 27, 2017
Post Your Comments