കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഫാക്ടറിയിലെ ജീവനക്കാരെ അടിയന്തരമായി മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.
കസേര നിര്‍മാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഫാക്ടറിയുടെ ചില ഭാഗങ്ങള്‍ കത്തി നശിച്ചതായും തീ അണയ്ക്കുവാന്‍ വലിയ പ്രയാസങ്ങള്‍ നേരിട്ടെന്നും അഗ്നിശമനസേന അറിയിച്ചു.
Post Your Comments