![](/wp-content/uploads/2017/05/pinarayi-vijayan-thu.jpg)
കൊച്ചി: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക-ക്രൈസ്തവ സഭ കൂടിക്കാഴ്ച ഇന്ന്. കൂടിക്കാഴ്ച എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോഴുള്ള ജനസമ്പര്‍ക്കത്തിന്റെ ഭാഗമായാണ്. യോഗത്തിൽ പ്രമുഖ ക്രൈസ്തവ വിഭാഗം നേതാക്കളും ബിഷപ്പുമാരും പങ്കെടുക്കും.
യോഗത്തിന്റെ പ്രധാന അജണ്ട ഭരണരംഗത്ത് ഉള്‍ക്കൊള്ളേണ്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയാണ്. മദ്യ നയത്തിലെ തങ്ങളുടെ അഭിപ്രായവും കൂടിക്കാഴ്ചയില്‍ ക്രൈസ്തവ സഭാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിക്കും. വൈകീട്ട് 3 മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
Post Your Comments