Latest NewsNewsIndia

ഫേസ് ബുക്കിലൂടെ ഇനി വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാം : പദ്ധതി ജൂലൈ ഒന്ന് മുതൽ

ന്യൂഡൽഹി : ജൂലായ് ഒന്നുമുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായിപുതിയ പദ്ധതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.ഫേസ്ബുക്കുമായി സഹകരിച്ചുകൊണ്ടാണ് പ്രത്യേക പരിപാടിക്ക് തുടക്കമിടുക്കുന്നത്.ഫേസ് ബുക്കിലുള്ള ഇന്ത്യയിലെ 180 ദശലക്ഷം ആളുകൾക്ക് ഇനി ഇങ്ങനെ രെജിസ്റ്റർ ചെയ്യാൻ സാധിക്കും.

‘രജിസ്റ്റര്‍ നൗ’ എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്തുകൊണ്ട് പേരുകള്‍ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ജൂലായ് ഒന്നിന് ‘വോട്ടര്‍ രജിസ്ട്രേഷന്‍ റിമൈന്‍ഡര്‍’ എന്ന പേരില്‍ ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.രജിസ്റ്റര്‍ നൗ ബട്ടണില്‍ അമര്‍ത്തിയാല്‍ നാഷണല്‍ വോേട്ടഴ്സ് സര്‍വ്വീസസ് പോര്‍ട്ടലിലേക്ക് (www.nvsp.in) എത്തിച്ചേരുകയും രജിസ്ട്രേഷനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്യും.

ഇന്ത്യയില്‍ ആദ്യമായാണ് ഫേസ്ബുക്കിന്റെ വോട്ടര്‍ രജിസ്ട്രേഷന്‍ റിമൈന്‍ഡര്‍ പ്രചരിക്കുന്നത്. വോട്ടവകാശം ഇല്ലാത്ത ആരും ഉണ്ടാവരുതെന്ന ഉദ്ദേശത്തോടെയാണ് ഈ നീക്കം. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം,കന്നട,പഞ്ചാബി, ബംഗാളി, ഉര്‍ദു, അസമീസ്, മറാത്തി, ഒഡിയ എന്നീ ഭാഷകളിൽ ഉപഭോക്താക്കൾക്ക് റിമൈൻഡർ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button