അമൃത്സർ ; തെറ്റായ ദിശയിൽ വാഹനമോടിച്ചത് തടഞ്ഞ ട്രാഫിക് പോലീസുകാരന് ലഭിച്ചത് ക്രൂരമർദ്ധനം. പഞ്ചാബിലെ പട്യാലയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. തെറ്റായ ദിശയിലൂടെ ബിഎംഡബ്ള്യു കാർ ഓടിച്ചുവന്ന ഹിമാൻഷു മിത്തൽ എന്ന യുവാവ് ഇത് തടഞ്ഞ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ഓം പ്രകാശിനെ മർദ്ധിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പട്യാലയിലെ ഖാണ്ഡാ ചൗക്കിലൂടെ തെറ്റായ ദിശയിൽ വാഹമോടിച്ച മിത്തലിനെ ഓം പ്രകാശ് തടഞ്ഞുനിർത്തിയശേഷം ഡ്രൈവിംഗ് ലൈസൻസ് കാണിക്കാൻ ആവശ്യപ്പെട്ടു. ഇത് അവഗണിച്ച ഹിമാൻഷു കാറിൽനിന്നിറങ്ങിവന്ന് ഓം പ്രകാശിനെ ഇടിക്കുകയും അടിക്കുകയും ചെയ്യുകയായിരുന്നു. ഇതോടൊപ്പം തന്നെ ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥനെ ഇയാൾ ചീത്ത പറയുകയും ചെയ്തു.
സംഭവം നടക്കുന്ന സമയം അടുത്ത് നിന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ഹിമാൻഷു ട്രാഫിക് ഉദ്യോഗസ്ഥനെ അടിക്കുന്നതും ഇടിക്കുന്നതും അസഭ്യം പറയുന്നതും വിഡിയോയിൽ കാണാൻ കഴിയും. സംഭവം വൈറലായതോടെ ഹിമാൻഷുവിനെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ കുറ്റം ചുമത്തി 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽവിട്ടു.
വീഡിയോ കടപ്പാട് ; എന്‍ഡിടിവി(NDTV)
Post Your Comments