Latest NewsCinemaMollywood

താര സംഘടനയ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ ഡോ.ബിജു

താര സംഘടനയ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ ഡോ.ബിജു. “താമശക്കാരും വിവരമില്ലാത്തവരുമായ വ്യക്തികളാണ് ചില സംഘടനകളുടെ നേതൃസ്ഥാനത്തുള്ളതെന്നും, ഈ സാഹചര്യത്തിൽ മലയാള സിനിമാരംഗം കോമാളിത്തം നിറഞ്ഞതാണെന്നും സംവിധായകൻ പറഞ്ഞു. “വെറും രണ്ടര മണിക്കൂർ മാത്രമല്ലേ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടുള്ളൂ എന്ന് ടെലിവിഷൻ ചാനലിൽ പരസ്യമായി ഒരാൾ പറഞ്ഞതിനെ വളരെ ശക്തമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചു. “ഇത്തരം വിവരക്കേട് പറയുന്നവരാണ് ചില സിനിമാ സംഘടനകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നത് പിന്നെങ്ങനെ മലയാള സിനിമ സ്ത്രീ വിരുദ്ധ൦ ആകാതിരിക്കും എന്ന് ഡോ. ബിജു പറഞ്ഞു.

“ഇത് കൂടാതെ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഞങ്ങൾ വേണേൽ സംഘടനയിൽ ഈ വിഷയം ചർച്ച ചെയ്യാമെന്ന് മറ്റൊരു സംഘടനാ നേതാവ് തമാശ രൂപേണ പറയുന്നു. മിടുക്കി പെൺകുട്ടികൾ വന്നാൽ ഞാൻ ഇരിക്കുന്ന പ്രസിഡന്റിന്റെ കസേര നൽകാൻ തയ്യാറാണെന്ന് ഈ നേതാവ് പറയുന്നതിലൂടെ പ്രസിഡന്റ് ആകാൻ മാത്രം മാത്രം മിടുക്കുള്ള സ്ത്രീകൾ സംഘടനയിൽ ഇല്ല . ഇനി അങ്ങനെ ആരെങ്കിലും ഏതെങ്കിലും കാലത്ത് വന്നാൽ അന്ന് ആലോചിക്കാം എന്നാണ് ഉദ്ദേശിച്ചതെന്ന്” സംവിധായകന്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ള തമാശക്കാർ സംഘടനയുടെ തലപ്പത്തിരിക്കുമ്പോൾ എങ്ങനെയാണ് മലയാള സിനിമ കോമാളിത്തമാകാതിരിക്കും എന്ന്‍ അദ്ദേഹം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button