
ദുബായ്: ദുബായ്-ഷാര്‍ജ യാത്രയില്‍ പുലര്‍ച്ചെ മൂടല്‍ മഞ്ഞ് രൂക്ഷം. മൂടല്‍ മഞ്ഞ് രൂക്ഷമായ സാഹചര്യത്തില്‍ അപകടവും പതിവാവുകയാണ്. പുലര്‍ച്ചെ യാത്ര ചെയ്യുമ്പോള്‍ കാഴ്ച മങ്ങുന്നത് കാരണം വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയും പതിവാണ്. പുലര്‍ച്ചെ യാത്രചെയ്യുന്നവര്‍ കൂതുതല്‍ കരുതല്‍ പാലിക്കണമെന്ന് ദുബായ് പൊലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മൂടല്‍ മഞ്ഞ് സമയത്ത് യാത്ര ചെയ്യുന്നവര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദുബായ് പൊലീസ് അറിയിച്ചു. മൂടല്‍ മഞ്ഞ് കാരണം രാവിലെ തിരക്കേറിയ റോഡുകളുടെ വിവരങ്ങളും ദുബായ് പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴി അറിയിക്കുന്നുണ്ട്.
Post Your Comments