ന്യൂഡൽഹി:കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അച്ചടക്ക നടപടിക്ക് വിധേയനായ കോൺഗ്രസ് നേതാവ് പാർട്ടിയിൽ നിന്നും രാജിവെച്ചു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് വിനയ് പ്രഥാന്‍ ആണ് രാഹുലിനെ പുകഴ്ത്തുന്നതിനിടയിൽ വാട്സ് ആപ്പിലൂടെ പപ്പു എന്ന് പരാമർശിച്ചത്.എതിര്‍ പാര്‍ട്ടിക്കാര്‍ കളിയാക്കാന്‍ ഉപയോഗിക്കുന്ന വാക്കുപയോഗിച്ചതിനെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇപ്പോൾ വിനയ് പ്രഥാന്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.തനിക്കെതിരെ നടപടിയെടുത്തതിലൂടെ രാഹുല്‍ ഗാന്ധി ആ പേരിന് അര്‍ഹനാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് വിനയ് പറഞ്ഞു.
Post Your Comments