CinemaLatest News

നടി ആക്രമിക്കപ്പെട്ട സംഭവം: മൗനം മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും നിര്‍ദ്ദേശം മാനിച്ചെന്ന് ഇന്നസെന്റ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ ചര്‍ച്ച നടത്താതിരുന്നതിനെക്കുറിച്ച് പ്രസിഡന്റ് ഇന്നസെന്റ്. മൗനം പാലിച്ചത് മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും നിര്‍ദ്ദേശം മാനിച്ചാണെന്ന് ഇന്നസെന്റ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കെ.ബി.ഗണേഷ് കുമാര്‍, ദേവന്‍, മണിയന്‍ പിള്ള രാജു, കുക്കു പരമേശ്വരന്‍, മുകേഷ് എന്നിവര്‍ക്കൊപ്പമാണ് ഇന്നസെന്റ് വാര്‍ത്താസമ്മേളനം നടത്തിയത്. സംഭവം ഉണ്ടായ ദിവസം തന്നെ താന്‍ മുഖ്യമന്ത്രിയുമായും അന്നത്തെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെയും സംസാരിച്ചിരുന്നു.

കേസിനെ ബാധിക്കും എന്നതിനാല്‍ ചാനലിലും മറ്റും കൂടുതല്‍ കാര്യങ്ങള്‍ പറയരുതെന്ന് രണ്ട് പേരും നിര്‍ദേശിച്ചത് അനുസരിച്ചാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാതിരുന്നത്. പരാതിക്കാരിയും ആരോപണം നേരിടുന്ന ആളുമെല്ലാം അമ്മയുടെ മക്കള്‍ തന്നെയാണ്. ഇവരുടെ പ്രശ്‌നങ്ങളും വേദനയും ഞങ്ങള്‍ മനസ്സിലാക്കുന്നു.
വെറുതെ ജാഥ നടത്തിയത് കൊണ്ടൊന്നും കാര്യമില്ല.

ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആരും യോഗത്തില്‍ ഒരു വിഷയവും ഉന്നയിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു. എല്ലാവരോടും പ്രശ്‌നം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button