Latest NewsKerala

സ​ഹോ​ദ​ര​ന്‍റെ ക​ണ്‍​മു​ന്നി​ൽ സഹോദരിക്ക് ദാരുണാന്ത്യം

കണ്ണൂർ ; സ​ഹോ​ദ​ര​ന്‍റെ ക​ണ്‍​മു​ന്നി​ൽ സഹോദരിക്ക് ദാരുണാന്ത്യം. സ്കൂ​ൾ വി​ട്ട് സ​ഹോ​ദ​ര​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന മൂ​ന്നാം​ക്ലാ​സു​കാ​രിയും അ​ല​വി​ൽ ഒ​റ്റ​ത്തെ​ങ്ങി​ലെ അ​ജി​ത്തി​ന്‍റെ മ​ക​ളുമായ അ​ഭി​ന​ന്ദ(​9)ബ​സി​ടി​ച്ചു മ​രി​ച്ചു​.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഒ​റ്റ​ത്തെ​ങ്ങി​ലെ ക​ള്ളു​ഷാ​പ്പി​നു സ​മീ​പ​മാ​യി​രു​ന്നു അതിദാരുണമായ അപകടം നടന്നത്. അ​ഴീ​ക്കോ​ട് പൂ​ത​പ്പാ​റ വെ​സ്റ്റ് യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​നു​ജി​ത്തും അ​ഭി​ന​ന്ദയും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ബ​സ് അ​ഭി​ന​ന്ദയെ ഇടിക്കുകയായിരുന്നു. റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ അ​ഭി​ന​ന്ദ​യെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സ​ഹോ​ദ​ര​ൻ പി​ന്നി​ലേ​ക്കു മാ​റി​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button