കണ്ണൂർ ; സഹോദരന്റെ കണ്മുന്നിൽ സഹോദരിക്ക് ദാരുണാന്ത്യം. സ്കൂൾ വിട്ട് സഹോദരനോടൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്ന മൂന്നാംക്ലാസുകാരിയും അലവിൽ ഒറ്റത്തെങ്ങിലെ അജിത്തിന്റെ മകളുമായ അഭിനന്ദ(9)ബസിടിച്ചു മരിച്ചു.
വ്യാഴാഴ്ച വൈകിട്ട് ഒറ്റത്തെങ്ങിലെ കള്ളുഷാപ്പിനു സമീപമായിരുന്നു അതിദാരുണമായ അപകടം നടന്നത്. അഴീക്കോട് പൂതപ്പാറ വെസ്റ്റ് യുപി സ്കൂളിലെ വിദ്യാർഥികളായ അനുജിത്തും അഭിനന്ദയും റോഡ് മുറിച്ചുകടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ബസ് അഭിനന്ദയെ ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ അഭിനന്ദയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചാംക്ലാസ് വിദ്യാർഥിയായ സഹോദരൻ പിന്നിലേക്കു മാറിയതിനാൽ അപകടത്തിൽനിന്നു രക്ഷപ്പെട്ടു.
Post Your Comments