Latest NewsIndiaNews

രോഗികള്‍ക്ക് ആശ്വാസമായി മരുന്നുകള്‍ക്ക് വന്‍ വിലകുറവ് : വില കുറച്ചത് അര്‍ബുദത്തിനുള്ള മരുന്ന് ഉള്‍പ്പെടെയുള്ള 761 മരുന്നുകള്‍ക്ക്

 

ന്യൂഡല്‍ഹി: രോഗികള്‍ക്ക് ആശ്വാസമായി രാജ്യത്ത് 761 മരുന്നുകള്‍ക്ക് കൂടി വിലകുറഞ്ഞു. അര്‍ബുദം,എച്ച്‌ഐവി, പ്രമേഹം എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയാണ് കുറഞ്ഞത്. ദേശീയ മരുന്ന വില നിയന്ത്രണ അതോറിറ്റിയാണ് മരുന്ന വില കുറച്ച് വിജ്ഞാപനം ഇറക്കിയത്.

ചരക്കു സേവന നികുതി നിലവില്‍ വരുന്നതിന് മുമ്പ് രോഗികള്‍ക്ക് ആശ്വാസമേകാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ ഇടപെടല്‍.അര്‍ബുദം, പ്രമേഹം, എച്ച്‌ഐവി അടക്കമുള്ള രോഗികള്‍ക്കാണ് തീരുമാനം പ്രയോജനപ്പെടുക.ഇത്തരം രോഗങ്ങള്‍ക്കുള്ള 761 മരുന്നുകളുടെ വിലകുറച്ച് മരുന്ന വില നിയന്ത്രണ അതോറ്റിറ്റി വിജ്ഞാപനം ഇറക്കി.

മരുന്നുകളുടെ വിലയില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വ്യത്യാസമുണ്ടാകും. അര്‍ബുദത്തിന് നല്‍കുന്ന BORTSOMIBIN, DOSIDEKSEL,JEMCITABEN,
സ്താനാര്‍ബുദത്തിനുള്ള TRANSTU SUMABI, എച്ച്.ഐ.വി രോഗികള്‍ക്കുള്ള TENOFOVIR,LEMIVUDEN,DARUNVIR, എന്നിവകുടാതെ പാരസെറ്റമോള്‍ 500 മിഗ്രാം ടാബ്ലെറ്റുകളും വിലകുറയുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button