Latest NewsIndia

ക്രിക്കറ്റ് കളിയിലെ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍

ന്യൂഡല്‍ഹി : ക്രിക്കറ്റ് കളിയിലെ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. 22 കാരനെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഡല്‍ഹി സബ്‌സി മാന്‍ഡി സ്വദേശി അങ്കാട് ഗുപ്തയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബന്ധു വീട്ടിലേക്ക് പോകുകയായിരുന്ന ഗുപ്തയുടെ വയറ് ഭാഗത്ത് ക്രിക്കറ്റ് ബോള്‍ കൊണ്ടതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കളിച്ച് കൊണ്ടിരിക്കുന്ന ആണ്‍കുട്ടികളും ഗുപ്തയും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടയില്‍ റോഡില്‍ വെച്ച് എന്തിനാണ് കളിക്കുന്നതെന്നും ഗ്രൗണ്ടില്‍ പോയി കളിച്ചു കൂടെയെന്ന് ഗുപ്ത ചോദിച്ചതായി പോലീസ് വ്യക്തമാക്കി. ഈ തര്‍ക്കം രൂക്ഷമായതോടെ ഗുപ്ത പ്രതികളില്‍ ഒരാളെ അടിച്ചെന്ന് പറയുന്നു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ടതോടെ രംഗം ശാന്തമായി.

അതേസമയം പ്രതികള്‍ പക മനസ്സില്‍ സൂക്ഷിക്കുകയും മറ്റൊരു സ്ഥലത്ത് വെച്ച് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വായില്‍ നിന്നും രക്ത വാര്‍ന്ന നിലയില്‍ വീണു കിടക്കുന്ന ഗുപ്തയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ഉന്നത പോലീസ് അംഗം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button