KeralaLatest News

കെ.എസ്.ആര്‍.ടി.സിക്ക് പുതിയ 850 ബസുകള്‍ വാങ്ങാന്‍ അനുമതി : തോമസ് ചാണ്ടി

തിരുവനന്തപുരം : ധനവകുപ്പ് കെ.എസ്.ആര്‍.ടി.സിക്ക് പുതിയ 850 ബസുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയതായി മന്ത്രി തോമസ് ചാണ്ടി. കോര്‍പ്പറേഷന്‍ പുതിയതായി ആരംഭിച്ച മിന്നല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ”കെ.എസ്.ആര്‍.ടി.സിയെ ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടത്തില്‍ നിന്നും കരകയറ്റും. രണ്ടു വര്‍ഷത്തിനുള്ളില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനാക്കി മാറ്റാനാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്”- മന്ത്രി പറഞ്ഞു.

പുതിയ ബസുകള്‍ വാങ്ങുന്നതിന് കെ.എസ്.ആര്‍.ടി.സി എം.ഡി രാജമാണിക്യം നല്‍കിയ പദ്ധതി ഗതാഗത വകുപ്പ് ധനവകുപ്പ് ധനവകുപ്പിന് സമര്‍പ്പിച്ചിരുന്നു. ഇന്നലെയാണ് ആ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ഉടന്‍ ആരംഭിക്കും. കളക്ഷന്‍ കുറഞ്ഞതിന്റെ പേരില്‍ ബസ് സര്‍വീസ് നിറുത്തിയതിനെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ ബസ് സര്‍വീസ് നിറുത്തിയത് ശാശ്വതമല്ല. സര്‍വീസ് അവസാനിപ്പിച്ച റൂട്ടുകളില്‍ വീണ്ടും ബസ് സര്‍വീസ് നടത്തും. അതിനായി റീ ഷെഡ്യൂള്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button