Latest NewsKerala

പള്‍സര്‍ സുനിയുടെ കേസും ആളൂര്‍ ഏറ്റെടുത്തു

കൊച്ചി: കുറ്റവാളികളുടെ കേസ് ഏറ്റെടുത്തു വിവാദത്തില്‍ ഇടംനേടുന്ന അഡ്വ.ബിഎ ആളൂര്‍ പള്‍സര്‍ സുനിയുടെ കേസും ഏറ്റെടുക്കുന്നു. പള്‍സര്‍ സുനിക്കുവേണ്ടി ആളൂരാകും ഇനി കോടതിയില്‍ ഹാജരാകുക. കാക്കനാട് സബ് ജയിലില്‍ കഴിയുന്ന സുനിയുമായി ആളൂര്‍ കൂടിക്കാഴ്ച നടത്തി.

തന്റെ വക്കാലത്ത് നിലവിലെ അഭിഭാഷകനില്‍നിന്ന് ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കി. ഈ അപേക്ഷ ജയില്‍ സൂപ്രണ്ട് വ്യാഴാഴ്ച കോടതിയില്‍ നല്‍കും. ഇത് കോടതി അനുവദിക്കുന്നതോടെ സുനിക്കുവേണ്ടി കോടതിയില്‍ ഹാജരാവുക ആളൂരായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button